Skip to main content

ലേഖനങ്ങൾ


കേന്ദ്ര സർക്കാർ കർഷകരെ കയ്യൊഴിഞ്ഞ് കുത്തകകളെ സഹായിക്കുന്നു

സ. പിണറായി വിജയൻ | 05-12-2023

കർഷകരെ കയ്യൊഴിഞ്ഞ് കുത്തകകളെ സഹായിക്കുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര വിഹിതം കൃത്യമായി നൽകാതെ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്. നെല്ല് സംഭരിച്ച വകയിൽ 790 കോടി ലഭിക്കാനുണ്ട്. എന്നാൽ കേന്ദ്രത്തിൽ നിന്നുള്ള തുകക്ക് കാത്തു നിൽക്കാതെ കർഷകർക്ക് സംസ്ഥാനം പണം നൽകുകയാണ്.

കൂടുതൽ കാണുക

രാഹുൽ ഗാന്ധി ബിജെപിയോട് മത്സരിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 05-12-2023

തങ്ങളുടെ പ്രധാന ശത്രു ബിജെപിയാണോ ഇടതുപക്ഷമാണോയെന്ന്‌ കോൺഗ്രസ്‌ തീരുമാനിക്കണം. രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കോൺഗ്രസാണ്‌. എന്നാൽ, അദ്ദേഹം മത്സരിക്കേണ്ടത്‌ ഇന്ത്യ കൂട്ടായ്‌മയുടെ ഭാഗമായ രാഷ്ട്രീയ സംവിധാനത്തോടല്ല. മറിച്ച്‌, ബിജെപിയോടാണ്‌.

കൂടുതൽ കാണുക

ബിജെപിയെ തോൽപ്പിക്കുക എന്ന മിനിമം പരിപാടിപോലും കോൺ​ഗ്രസിനില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 04-12-2023

ബിജെപിയെ തോൽപ്പിക്കുക എന്ന മിനിമം പരിപാടിപോലും കോൺ​ഗ്രസിനില്ലാതെ പോയ്. കോൺഗ്രസിന് ഒരു ഐക്യപ്രസ്ഥാനം എന്ന നിലയിൽ പോലും പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ബദൽ രാഷ്ട്രീയം വയ്ക്കാതെ കോൺഗ്രസിന് ബിജെപിക്ക് ബദൽ ആകാൻ സാധിക്കില്ല. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ കോൺ​ഗ്രസിന് കഴിയാതെ പോയ്.

കൂടുതൽ കാണുക

ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിർക്കാൻ കോണ്‍ഗ്രസിനായില്ല

സ. പിണറായി വിജയൻ | 04-12-2023

കോണ്‍ഗ്രസിന്റെ മുട്ടാപോക്ക് നയം തെരഞ്ഞെടുപ്പ് രംഗത്ത് പ്രതികൂലമായി ഭവിക്കുകയായിരുന്നു. എങ്ങനെയാണ് ബിജെപിയെ നേരിടേണ്ടത്. ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിര്‍ത്തുകൊണ്ടാകണമല്ലോ അത്. കോണ്‍ഗ്രസിന് അതിന് കഴിഞ്ഞോ?

കൂടുതൽ കാണുക

ചില കോൺഗ്രസ് നേതാക്കൾ ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാർ

സ. പി എ മുഹമ്മദ് റിയാസ് | 04-12-2023

രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പലരും ഇന്ന് കോൺഗ്രസിൽ നിന്നുകൊണ്ട് ബിജെപിയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി നേതാക്കൾ പ്രവർത്തിക്കുന്നു എന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രശ്‌നം. ദൗർഭാഗ്യകരമാണ് കോൺഗ്രസിന്റെ അവസ്ഥ.

കൂടുതൽ കാണുക

രാജസ്ഥാനിൽ കോൺഗ്രസ് തകർന്നത് രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാൽ

സ. പി രാജീവ് | 04-12-2023

രാജസ്ഥാനിൽ കോൺഗ്രസിന് തുടർഭരണം ലഭിക്കാതെ പോയത് രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാലാണ്. കേരളത്തിലെ സർക്കാരിനെ പോലെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത്.

കൂടുതൽ കാണുക

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഫലം വ്യക്തമാക്കുന്നത് കോൺഗ്രസിന്റെ ദൗർബല്യങ്ങളെ

സ. എം എ ബേബി | 04-12-2023

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേട്ടമുണ്ടാക്കി. തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ രൂപീകരിക്കുന്ന സാഹചര്യമാണ്. ഇതിൽ രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് അധികാരം നഷ്ടപ്പെടുകയാണ്.

കൂടുതൽ കാണുക

കേന്ദ്രവിഹിതം നിഷേധിക്കുന്നതും ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തതും ഇവിടെ പ്രതിപക്ഷം കാണുന്നില്ല

സ. പിണറായി വിജയൻ | 04-12-2023

തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് കേരളത്തിനു കൃത്യമായി ലഭിക്കാത്തതിനെക്കുറിച്ച് ഇവിടത്തെ പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിന് വേണ്ടി വിപുമായ ഭേദഗതികളോടെ ഇറക്കിയ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടിട്ടില്ല.

കൂടുതൽ കാണുക

രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകളുള്ളവരെയും വിയോജിപ്പുകളുള്ളവരെയും അംഗീകരിക്കുന്ന ഉന്നതമായ ജനാധിപത്യ സാംസ്‌കാരിക സമീപനമാണ് കേരളത്തിന്റേത്

സ. എം എ ബേബി | 03-12-2023

രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകളുള്ളവരെയും വിയോജിപ്പുകളുള്ളവരെയും അംഗീകരിക്കുന്ന ഉന്നതമായ ജനാധിപത്യ സാംസ്‌കാരിക സമീപനമാണ് കേരളത്തിന്റേത്.

കൂടുതൽ കാണുക

കേരളത്തിനകത്തു നിന്ന് കേന്ദ്ര സർക്കാർ പിരിക്കുന്ന തുകയിൽ നിന്ന് ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന് അർഹതപ്പെട്ട തുക പോലും കിട്ടാതെ പോകുന്നു

സ. കെ എൻ ബാലഗോപാൽ | 02-12-2023

കേരളത്തിന്റെ ധനകാര്യം സംബന്ധിച്ച്‌ വ്യാപകമായ ചർച്ചകളാണ്‌ നടക്കുന്നത്‌. ഇതിനിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിൽവന്ന്‌ നടത്തിയ പ്രസംഗത്തിൽ കേന്ദ്രം നൽകുന്ന ധനവിഹിതം സംബന്ധിച്ച വിഷയങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ചില കാര്യങ്ങൾ പരാമർശിക്കുകയുണ്ടായി.

കൂടുതൽ കാണുക

കേരളത്തിൻറെ നികുതി വിഹിതത്തിൽ ഈ മാസം മാത്രം കേന്ദ്രം വെട്ടിക്കുറച്ചത് 332 കോടി രൂപ

സ. കെ എൻ ബാലഗോപാൽ | 02-12-2023

കേരളത്തിനുളള നികുതി വിഹിതം കേന്ദ്രം വലിയ തോതിൽ വെട്ടിക്കുറയ്ക്കുകയാണ്. ഇത് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതാണ്. ജിഎസ്ടിയിൽ ഈ മാസം ലഭിക്കേണ്ട 332 കോടി രൂപയാണ് വെട്ടിക്കുറച്ചത്. നവംബറിൽ 1450 കോടിയാണ് ഈ ഇനത്തിൽ ലഭിക്കേണ്ടത്.

കൂടുതൽ കാണുക

കണ്ണൂര്‍ വി സി പുനർനിയമനം കനത്ത തിരിച്ചടി ലഭിച്ചത് വസ്തുതകളെ തെറ്റായി അവതരിപ്പിച്ച ഗവർണർക്ക്

സ. പിണറായി വിജയൻ | 01-12-2023

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനം റദ്ദ് ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നുള്ള പ്രചരണത്തിന് അടിസ്ഥാനവുമില്ല.

കൂടുതൽ കാണുക

ഗവർണറുടെ പരാമർശം ഭരണഘടനാ വിരുദ്ധം

സ. പി രാജീവ്‌ | 01-12-2023

തനിക്ക്‌ രാഷ്‌ട്രപതിയോടുമാത്രമേ ബാധ്യതയുള്ളൂവെന്ന്‌ പറയുന്നതിലൂടെ സുപ്രീംകോടതിയെ അംഗീകരിക്കില്ലെന്ന ഗവർണറുടെ നിലപാടാണ്‌ പ്രകടമാകുന്നത്. ഇത്‌ ഭരണഘടനാവിരുദ്ധവും കോടതിയെ അവഹേളിക്കലുമാണ്‌. രാഷ്‌ട്രപതിയെടുത്ത തീരുമാനംവരെ റദ്ദാക്കാൻ സുപ്രീംകോടതിക്ക്‌ അധികാരമുണ്ട്‌.

കൂടുതൽ കാണുക

ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ട

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 01-12-2023

ഭരണഘടന വിരുദ്ധമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത്. ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയാണ്. സുപ്രീം കോടതി തള്ളിയിട്ടും ഗവർണർ ഭരണഘടന വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുകയാണെന്നും സുപ്രീംകോടതിയെ മാനിക്കാൻ ഗവർണർ തയ്യാറാകുന്നില്ല.

കൂടുതൽ കാണുക

കേരളം കെെവരിച്ച നേട്ടങ്ങളേയും സ്വന്തം ബ്രാന്‍റ് പതിച്ചു തട്ടിയെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്

സ. പിണറായി വിജയൻ | 30-11-2023

കേരളം കെെവരിച്ച നേട്ടങ്ങളേയും സ്വന്തം ബ്രാന്‍റ് പതിച്ചു തട്ടിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമികതല ആരോഗ്യ കേന്ദ്രങ്ങളെ 'ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍' എന്ന് പേര് മാറ്റണമെന്നാണ് പുതിയ കേന്ദ്ര നിര്‍ദേശം.

കൂടുതൽ കാണുക