സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
12/06/2022പ്രവാചകനിന്ദ നടത്തിയ ബിജെപി വക്താക്കൾക്കെതിരെ കർശന നടപടിയെടുക്കണം. പ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധങ്ങൾക്കിടെ റാഞ്ചി, ഹൗറ എന്നിവ അടക്കം വിവിധ സ്ഥലങ്ങളിൽ അക്രമങ്ങളുണ്ടായതിൽ സിപിഐ എം കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. അതിരുവിട്ടതും അവഹേളനപരവുമായ പ്രസ്താവനകൾക്കെതിരെ പ്രതിഷേധമുയരുന്നത് ന്യായമാണ്.