ഇന്ന് മെയ് 28. സവർക്കർ ജന്മദിനം.

ഇന്ന് മെയ് 28. സവർക്കർ ജന്മദിനം.
കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും വെട്ടി കുറച്ച കേന്ദ്ര നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളത്തെ തകർക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ പ്രതികാര ബുദ്ധിയോടെ കേന്ദ്രസർക്കാരും ബിജെപിയും നടപ്പിലാക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
കേരള സർക്കാരിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചത് സംസ്ഥാന വികസനത്തിനു നേരെയുള്ള ബിജെപി കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണമാണ്. നിലവിലുള്ള നിയമ പ്രകാരം സംസ്ഥാന വരുമാനത്തിന്റെ 3 ശതമാനം പൊതുകടമെടുക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്.
കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് സ. എളമരം കരീം എംപി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്ത് നൽകി.
കേരളത്തിന്റെ കടമെടുപ്പ് പരിധി വലിയ തോതിൽ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനം.
നീതി ആയോഗിന്റെ 2020- 21 കോവിഡ് വർഷത്തെ വാർഷിക ആരോഗ്യ സൂചികയിൽ കേരളം ഒന്നാമത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനവും തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
കേരളത്തെ സമ്പൂര്‍ണ്ണ ഇ - ഗവേര്‍ണന്‍സ് സംസ്ഥാനമായി ഇന്നു പ്രഖ്യാപിക്കുകയുണ്ടായി. ജനാധിപത്യത്തിന്റെ കേരള മാതൃകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമിത്.
അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. സര്‍വീസ് മേഖലയില്‍ എല്ലാവരും അഴിമതിക്കാരല്ല. എന്നാല്‍ ചിലര്‍ അഴിമതിയുടെ രുചി അറിഞ്ഞവരാണ്. എങ്ങിനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരും സർവീസിലുണ്ട്.
കേരളം ഇനി സമ്പൂർണ ഇ – ഗവേണൻസ് സംസ്ഥാനം. പണമടയ്ക്കാനുള്ള സംവിധാനമുൾപ്പെടെ എണ്ണൂറിൽപ്പരം സർക്കാർ സേവനങ്ങൾ ഇ – സേവന ഏകജാലക സംവിധാനത്തിലേക്ക് മാറും. സംസ്ഥാന ഐടി മിഷനാണ് ഇത് സാധ്യമാക്കിയത്.
ചെങ്കോലും കിരീടവും ഉപേക്ഷിച്ചു എന്നതാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആദർശം. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷുകാർ ഏറ്റെടുത്തത് സുൽത്താൻമാരിൽ നിന്നും രാജാക്കന്മാരിൽ നിന്നും ആണ്.
കേന്ദ്രസർക്കാർ തുടരുന്നത് വികല സാമ്പത്തികനയമാണെന്നതിന് തെളിവാണ് രണ്ടായിരം രൂപ നോട്ട് പിൻവലിച്ച നടപടി. ദീർഘ വീക്ഷണത്തോടെയും ആസൂത്രണത്തോടെയുമല്ല കേന്ദ്രം സാമ്പത്തികനയം നടപ്പാക്കുന്നത്.
സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു പങ്കും വഹിക്കാത്തവർ കൃത്രിമമായ ചരിത്രം രചിക്കാൻ ശ്രമിക്കുകയാണ്. മുഹമ്മദ് അബ്ദുറഹ്മാന്റെയും പി കൃഷ്ണപിള്ളയുടെയും സംഭാവനകളെക്കുറിച്ച് അറിയാത്തവരാണ് ഇക്കൂട്ടർ.
കള്ളപ്പണക്കാരെ സഹായിക്കാനാണ് ബിജെപി സർക്കാർ ഇടക്കിടെ നോട്ടു നിരോധിക്കുന്നത്. ഇപ്പോൾ 2000 രൂപാ നോട്ട് കേന്ദ്രസർക്കാർ നിരോധിച്ചതും കള്ളപ്പണക്കാർക്ക് വേണ്ടിയാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 79 പ്രകാരം പാർലമെന്റ് എന്നാൽ രാഷ്ട്രപതിയും രണ്ട് സഭകളും ആണ്, ഒന്ന് കൗൺസിൽ ഓഫ് സ്റ്റേറ്റ്സും (രാജ്യസഭ) മറ്റൊന്ന് ഹൗസ് ഓഫ് ദി പീപ്പിളും (ലോക്സഭ).
കേരള നിയമസഭയുടെ നിയമനിര്‍മാണ രംഗത്തെ സംഭാവനകള്‍ ചരിത്രപരമായ പ്രാധാന്യമുള്ളവയാണ്. പുരോഗമനപരവും വിപ്ലവാത്മകവുമായ അനേകം നിയമനിര്‍മാണങ്ങള്‍ക്ക് കേരള നിയമസഭ വേദിയായിട്ടുണ്ട്.