പാചക തൊഴിലാളികൾക്ക് കേന്ദ്ര വിഹിതം അറുന്നൂറ് രൂപയും സംസ്ഥാന വിഹിതം നാന്നൂറ് രൂപയും അടക്കം മാസം ആയിരം രൂപയാണ് ഓണറേറിയമായി നൽകാൻ കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ പാചക തൊഴിലാളികൾക്ക് കേരളം പ്രതിമാസം നൽകുന്നത് പന്ത്രണ്ടായിരം മുതൽ പതിമൂവായിരത്തി അഞ്ഞൂറ് രൂപയാണ്.
