Skip to main content

ലേഖനങ്ങൾ


കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധം വർധിപ്പിക്കാൻ കേരളത്തിന് ലോകബാങ്കിന്റെ പിന്തുണ

| 18-06-2023

പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും കാലാവസ്ഥാവ്യതിയാനംമൂലമുള്ള പ്രത്യാഘാതങ്ങളും നേരിടാൻ കേരളത്തിന് 1228 കോടി രൂപ വായ്‌പ അനുവദിച്ച് ലോകബാങ്ക്. മുമ്പ്‌ അനുവദിച്ച 1023 കോടിക്കു പുറമെയാണിത്. ആറു വർഷത്തെ തിരിച്ചടവ്‌ ഇളവടക്കം 14 വർഷത്തെ കാലാവധിയുണ്ട്.

കൂടുതൽ കാണുക

മാധ്യമ തമ്പുരാക്കന്മാരുടെയും ഫ്യൂഡൽ മാടമ്പിത്തരം പറയുന്ന കോൺഗ്രസ് നേതാക്കളുടെയും ജല്പനങ്ങൾ കൊണ്ട് പാർടിക്കും പാർടി സംസ്ഥാന സെക്രട്ടറിക്കും പോറലേൽക്കുമെന്ന് ആരും വ്യാമോഹിക്കേണ്ട

സ. പി എ മുഹമ്മദ് റിയാസ് | 18-06-2023

സിപിഐ എം സംസ്ഥാന സെക്രട്ടറിയായി സഖാവ് എം വി ഗോവിന്ദൻ മാസ്റ്റർ ചുമതലയേറ്റത് മുതൽ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യൻമാർ. മുൻകാലങ്ങളിലും സിപിഐ എം സെക്രട്ടറിമാർക്കെതിരെ സമാനരീതിയിൽ മാന്യൻമാരുടെ വളഞ്ഞിട്ടടി കേരളത്തിൽ ഉണ്ടായിട്ടുണ്ട്. പാർടിയെയാണ് അതിലൂടെ ഉന്നം വെക്കുന്നത് എന്നത് വ്യക്തമാണ്.

കൂടുതൽ കാണുക

സംഘപരിവാർ കശ്മീരിനെപ്പോലെ കേരളത്തെയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതിനുള്ള ഗൂഢാലോചന തുടങ്ങിയിരിക്കുകയാണ്

സ. ടി എം തോമസ് ഐസക് | 18-06-2023

പതിനെട്ടടവും പയറ്റിയിട്ടും സംഘപരിവാറിന് കേരള നിയമസഭയിൽ പച്ചതൊടാനായിട്ടില്ല. മണിപ്പൂർ പള്ളിതകർക്കലിനും കൂട്ടക്കൊലയ്ക്കും ശേഷം ക്രിസംഘികളിലൂടെ ക്രിസ്ത്യൻ സമുദായത്തിലേക്കു കയറാമെന്ന പൂതിയും അവസാനിച്ചിരിക്കുകയാണ്. അപ്പോൾ പിന്നെ എന്തു മാർഗ്ഗം?

കൂടുതൽ കാണുക

സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനം രാജ്യത്തിന് മാതൃകയാകുമ്പോൾ ഇത്‌ ജനങ്ങളെ അറിയിക്കാതെ വിവാദമുണ്ടാക്കുകയാണ്‌ മാധ്യമങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 18-06-2023

സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനം രാജ്യത്തിന് മാതൃകയാകുമ്പോൾ ഇത്‌ ജനങ്ങളെ അറിയിക്കാതെ വിവാദമുണ്ടാക്കുകയാണ്‌ മാധ്യമങ്ങൾ. വികസന പ്രവർത്തനങ്ങളെല്ലാം അഴിമതിയാണെന്ന് ചിത്രീകരിക്കുകയാണ്‌ ചില മാധ്യമങ്ങൾ.

കൂടുതൽ കാണുക

കേരളത്തിൽ മാധ്യമസ്വാതന്ത്ര്യമില്ലെന്ന നുണ പ്രചരിപ്പിക്കുന്നവർ രാജ്യത്ത് മാധ്യമവേട്ട നടക്കുമ്പോൾ മിണ്ടിയിട്ടില്ല

സ. എം സ്വരാജ് | 18-06-2023

വിവാദങ്ങൾ സൃഷ്ടിക്കാനും കേരളത്തിന്റെ നേട്ടങ്ങൾ മറച്ചുവയ്‌ക്കാനുമാണ്‌ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശ്രമം. സ്വന്തം മുതലാളി മാധ്യമസ്വാതന്ത്ര്യത്തിന് കത്തിവയ്‌ക്കുമ്പോൾ മിണ്ടാത്തവരാണ് രാജീവ് ചന്ദ്രശേഖരന്റെ അടിമകൾ.

കൂടുതൽ കാണുക

കെ–റെയിൽ നടപ്പാക്കും

സ. പിണറായി വിജയൻ | 18-06-2023

കെ–റെയിൽ പദ്ധതി നടപ്പാക്കുകതന്നെ ചെയ്യും. വന്ദേഭാരതിൽ സഞ്ചരിച്ചതോടെ, കെ–റെയിലിനെ എതിർത്തവരുടെയടക്കം മനസ്സിൽ പദ്ധതി അത്യാവശ്യമാണെന്ന തോന്നൽ വന്നിട്ടുണ്ട്. പദ്ധതി അടഞ്ഞ അധ്യായമല്ലെന്നാണ്‌ കേന്ദ്ര റെയിൽമന്ത്രി മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌.

കൂടുതൽ കാണുക

കേന്ദ്രം വെട്ടിക്കുറച്ച കേരളത്തിന്‌ അർഹതപ്പെട്ട വായ്‌പാനുമതി പൂർണമായും ലഭ്യമാക്കണം

| 17-06-2023

കേരളത്തിന്‌ അർഹതപ്പെട്ട വായ്‌പാനുമതി പൂർണമായും ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തിന്‌ കത്തയച്ചു. ജിഡിപിയുടെ 3 ശതമാനം വെച്ച്‌ 33,420 കോടി രൂപയുടെ വായ്‌പാനുമതിയാണ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌.

കൂടുതൽ കാണുക

വര്‍ഗീയ അജണ്ടകളോട് മൗനം പാലിക്കാതെ ജനാധിപത്യപരമായി പ്രതിരോധിക്കണം

സ. പി എ മുഹമ്മദ് റിയാസ് | 17-06-2023

മണിപ്പൂരിലും ഉത്തരാഖണ്ഡിലും അപകടകരമായ രാഷ്ട്രീയമാണ് സംഘപരിവാർ തുടരുന്നത്. ആസൂത്രിതമായ ആക്രമണങ്ങളിലൂടെയും വിദ്വേഷപ്രചാരണങ്ങളിലൂടെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ഹിന്ദുത്വ സംഘടനകൾ ഇരു സംസ്‌ഥാനത്തും ശ്രമിക്കുന്നത്.

കൂടുതൽ കാണുക

7 വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ വിതരണം ചെയ്തത് 3 ലക്ഷം പട്ടയങ്ങൾ 

| 17-06-2023

അഞ്ച് വർഷങ്ങൾ കൊണ്ട് ഭൂരഹിതരില്ലാത്ത കേരളത്തെ സൃഷ്ടിക്കുക എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. റവന്യു വകുപ്പ് നടപ്പാക്കുന്ന പട്ടയമേളകൾ വഴി എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ആ ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം കുതിക്കുകയാണ്.

കൂടുതൽ കാണുക

രാജ്യത്തെ സംരക്ഷിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്ലാ ദേശസ്‌നേഹികളും ഒരുമിക്കണം

സ. സീതാറാം യെച്ചൂരി | 16-06-2023

രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അവസരമായി കാണണം. രാജ്യത്തെ സംരക്ഷിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്ലാ ദേശസ്‌നേഹികളും ഒരുമിക്കണം. മതനിരപേക്ഷതയുടെ പൊൻപുലരിയാണ്‌ വേണ്ടത്‌. ലോകത്തിൽതന്നെ മതനിരപേക്ഷതയുടെ മാതൃകയാണ്‌ കേരളം.

കൂടുതൽ കാണുക

പരാജിതന്റെ പ്രതികാരബുദ്ധിയാണ് മലയാള മനോരമയ്ക്ക്

സ. പി രാജീവ് | 16-06-2023

മലയാള മനോരമ പത്രത്തിൽ കഴിഞ്ഞ ദിവസം പപ്പടം ക്ലസ്റ്ററുമായി ബന്ധപ്പെട്ട് നൽകിയ വാർത്ത കൗതുകത്തോടയാണ് നോക്കിയത്. അഞ്ചരക്കോടി രൂപയുടെ പപ്പടം ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെൻ്ററിൻ്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചപ്പോഴാണത്രെ പപ്പടം ഇത്ര ഭീകരനാണെന്ന് മനോരമ തിരിച്ചറിഞ്ഞത്.

കൂടുതൽ കാണുക

വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ച് മതധ്രുവീകരണം ശക്തിപ്പെടുത്താനാണ്‌ ആർഎസ്‌എസ്‌ - ബിജെപി നേതൃത്വം ശ്രമിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 16-06-2023

അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുക പ്രയാസമാകുമെന്ന്‌ നരേന്ദ്ര മോദിക്കും ബിജെപിക്കും ദിനം കഴിയുംതോറും ബോധ്യപ്പെട്ടുവരികയാണ്‌. കഴിഞ്ഞ രണ്ടു മൂന്ന്‌ മാസത്തിനുള്ളിലുണ്ടായ സംഭവങ്ങൾ അതാണ്‌ ബോധ്യപ്പെടുത്തുന്നത്‌.

കൂടുതൽ കാണുക

കേരളത്തിന്റെ കായികമേഖലയുടെ വളർച്ചയ്ക്ക് ക്യൂബയുമായി സഹകരണം

| 15-06-2023

കേരളത്തിന്റെ കായികമേഖലയുടെ വളർച്ചയ്ക്ക് ക്യൂബയുമായി സഹകരണം. കേരളത്തിൻ്റെ കായികമേഖലയുടെ വളർച്ചയ്ക്ക് അന്താരാഷ്ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായസഹകരണങ്ങൾ ലഭിക്കും.

കൂടുതൽ കാണുക

കോവിഡ് വാക്സിനേഷൻ സംബന്ധിച്ച ഡാറ്റാ ചോർച്ച സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് സ. എ എ റഹീം കത്തയച്ചു

| 13-06-2023

കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങളും രേഖകളും ചോർന്നതുമായ് ബന്ധപ്പെട്ട്, സമഗ്രാന്വേഷണം നടത്തി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് സ. എ എ റഹീം എം പി കത്തയച്ചു.

കൂടുതൽ കാണുക