Skip to main content

ലേഖനങ്ങൾ


നവകേരള നിർമിതിയുടെ മറ്റൊരു ക്രിയാത്മകമായ ഇടപെടലാണ് ലോക കേരള സഭ

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 12-06-2023

ലോകത്തിന്റെ ഏത് കോണിലേക്ക് മലയാളികൾ സഞ്ചരിക്കുന്നുവോ അവിടെക്കെല്ലാം അവർ തന്റെ സ്വപ്നങ്ങൾക്കൊപ്പം നാടിനെയും കൊണ്ടുപോകുന്നു. ലോകത്ത് എവിടെയെല്ലാം മലയാളികൾ ഉണ്ടോ അവിടെയെല്ലാം കേരളവുമുണ്ട്. ലോക കേരള സഭയുടെ ആത്യന്തികമായ പ്രസക്തി അതുതന്നെയാണ്.

കൂടുതൽ കാണുക

ബഹിരാകാശ സാങ്കേതികമേഖലയിൽ നൈപുണ്യ നവീകരണത്തിന് സർക്കാർ സൗകര്യമൊരുക്കും

സ. പി രാജീവ് | 11-06-2023

സംസ്ഥാനത്ത് വൻസാധ്യതയുള്ള ബഹിരാകാശ സാങ്കേതികമേഖലയിൽ നൈപുണ്യ നവീകരണത്തിന് സർക്കാർ സൗകര്യമൊരുക്കും. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾ പലതും ഒരുഘട്ടം കഴിയുമ്പോഴാണ് ഇവിടെനിന്ന് മാറിപ്പോകുന്നത്. മനുഷ്യവിഭവശേഷിയുടെ ദൗർലഭ്യമാണ് ഇതിന് പ്രധാന കാരണം.

കൂടുതൽ കാണുക

നിർമിതബുദ്ധി (എഐ) തുറക്കുന്ന സാധ്യതകൾ തൊഴിൽ മേഖലയിലടക്കം പരമാവധി പ്രയോജനപ്പെടുത്തണം

സ. പിണറായി വിജയൻ | 11-06-2023

നിർമിതബുദ്ധി (എഐ) തുറക്കുന്ന സാധ്യതകൾ തൊഴിൽ മേഖലയിലടക്കം പരമാവധി പ്രയോജനപ്പെടുത്തണം. ലോകത്ത്‌ വരുന്ന മാറ്റങ്ങൾക്കൊപ്പം സമൂഹം വികസിക്കുമ്പോൾ അതുമായി പൊരുത്തപ്പെടേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ നാം ദശാബ്ദങ്ങൾ പിന്തള്ളപ്പെട്ടുപോകും. അത് ഭാവി തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റവുമാകും.

കൂടുതൽ കാണുക

ജാതി, മത ചിന്തകൾക്കീതതമായി മനുഷ്യനെ മനുഷ്യനായി കാണാൻ പ്രേരിപ്പിച്ച സാമൂഹ്യ ഘടന കേരളത്തിൽ രൂപപ്പെടുത്തുന്നതിൽ ഇടതുപക്ഷപ്രസ്ഥാനം വഹിച്ചത് നിർണായക പങ്ക്‌

സ. ടി എം തോമസ് ഐസക് | 11-06-2023

ജാതി, മത ചിന്തകൾക്കീതതമായി മനുഷ്യനെ മനുഷ്യനായും തൊഴിലാളിയെ തൊഴിലാളിയായും കൃഷിക്കാരനെ കൃഷിക്കാരനായും കാണാൻ പ്രേരിപ്പിച്ച സാമൂഹ്യ ഘടന കേരളത്തിൽ രൂപപ്പെടുത്തുന്നതിൽ ഇടതുപക്ഷപ്രസ്ഥാനം വഹിച്ചത് നിർണായക പങ്കാണ്.

കൂടുതൽ കാണുക

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനം വിവാദമാക്കിയ മനോരമയുടെ നടപടി പ്രത്യേക മാനസികാവസ്ഥയിലുള്ള കുശുമ്പ്‌

സ. പിണറായി വിജയൻ | 11-06-2023

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനം വിവാദമാക്കിയ മനോരമയുടെ നടപടി പ്രത്യേക മാനസികാവസ്ഥയിലുള്ള കുശുമ്പുകൊണ്ടാണ്. അത്‌ ഞരമ്പുരോഗത്തിന്റെ ഭാഗമാണ്, ഇത്ര അൽപ്പത്തം കാണിക്കാൻ പാടില്ലായിരുന്നു. പരിപാടി സ്‌പോൺസർഷിപ്പാണെന്നാണ്‌ ഒരു ആരോപണം.

കൂടുതൽ കാണുക

തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 11-06-2023

മഹാരാജാസിലെ മാർക്ക്‌ലിസ്‌റ്റ്‌ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ തെറ്റുകാർ ആരായാലും ശിക്ഷിക്കപ്പെടും. നടപടി സ്വീകരിക്കുന്നതിന്‌ മാധ്യമപ്രവർത്തകരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമുണ്ടാകില്ല.

കൂടുതൽ കാണുക

രാജ്യത്തെ മതപരമായി വേർതിരിക്കാനുള്ള ശ്രമത്തെ മതനിരപേക്ഷതകൊണ്ടുമാത്രമേ പ്രതിരോധിക്കാൻ കഴിയൂ

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 11-06-2023

രാജ്യത്തെ മതപരമായി വേർതിരിക്കാനുള്ള ശ്രമം മതനിരപേക്ഷതകൊണ്ടുമാത്രമേ പ്രതിരോധിക്കാൻ കഴിയൂ. വിശ്വാസികൾക്കും അവിശ്വാസികൾക്കും ജനാധിപത്യപരമായി ജീവിക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന അഹംഭാവമാണ് യഥാർഥത്തിൽ ഇന്ത്യക്കാർക്ക് ലോകത്തിനു മുന്നിൽ ഉണ്ടായിരുന്നത്.

കൂടുതൽ കാണുക

ഒഡീഷ ട്രെയിൻ ദുരന്തമുണ്ടായി ഒരാഴ്‌ച പിന്നിട്ടിട്ടും കാരണം കണ്ടെത്താനാവാതെ റെയിൽവെയും കേന്ദ്രസർക്കാരും

| 09-06-2023

മൂന്ന്‌ ദശകങ്ങൾക്കിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമുണ്ടായി ഒരാഴ്‌ച പിന്നിടുമ്പോഴും അപകട കാരണം കണ്ടെത്താനാവാതെ റെയിൽവെയും കേന്ദ്രസർക്കാരും. പ്രാഥമികാന്വേഷണം നടത്തിയ അഞ്ചംഗ റെയിൽവെ ഉദ്യോഗസ്ഥ സംഘത്തിന്‌ ഏകാഭിപ്രായത്തിൽ എത്താനായിട്ടില്ല.

കൂടുതൽ കാണുക

സഖാവ് എ വി കുഞ്ഞമ്പു പകർന്ന കരുത്തും ഊർജ്ജവും പാർട്ടിക്ക് എക്കാലവും പ്രചോദനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 08-06-2023

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമര- സമുന്നത നേതൃത്വമായിരുന്ന സഖാവ് എ വി കുഞ്ഞമ്പു നമ്മെ വിട്ടു പിരിഞ്ഞിട്ട് നാൽപത്തിമൂന്ന് വർഷങ്ങൾ പൂർത്തിയാവുകയാണ്. അസാധാരണമായ ഊർജസ്വലതയോടെ പാർടിയേയും തൊഴിലാളി പ്രസ്ഥാനത്തെയും കെട്ടിപ്പടുക്കാൻ സഖാവ് അവിശ്രമം പോരാടി.

കൂടുതൽ കാണുക

എഴുപത് വർഷത്തിലെ ഏറ്റവും ഉയർന്ന വളര്‍ച്ച കൈവരിച്ച് കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

സ. കെ എൻ ബാലഗോപാൽ | 08-06-2023

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ച കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടുകയുണ്ടായി. 2016-ല്‍ 2400 കോടി രൂപയായിരുന്ന വായ്പാ ആസ്തി 2023 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 6500 കോടി രൂപയായി ഉയര്‍ന്നു.

കൂടുതൽ കാണുക

ഭക്ഷ്യസുരക്ഷയിൽ കേരളം ഒന്നാമത്

സ. പിണറായി വിജയൻ | 07-06-2023

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം ഒന്നാമതെത്തി. ഇതാദ്യമായാണ് ഈ രം​ഗത്ത് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്.

കൂടുതൽ കാണുക

വികസനത്തെ സ്തംഭിപ്പിക്കാനാണ്‌ പ്രതിപക്ഷവും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 07-06-2023

കേരളത്തിന്റെ വികസനക്കുതിപ്പിനുതകുന്ന എല്ലാ പദ്ധതികളെയും എതിർത്ത്‌ വികസനത്തെ സ്തംഭിപ്പിക്കാനാണ്‌ പ്രതിപക്ഷവും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്. 20 ലക്ഷം നിർധനർക്ക്‌ സൗജന്യമായി ഇന്റർനെറ്റ്‌ കൊടുക്കുന്ന കെ ഫോൺ പദ്ധതിയുടെ ഉദ്‌ഘാടനത്തിന്‌ പ്രതിപക്ഷം പങ്കെടുത്തില്ല.

കൂടുതൽ കാണുക

ഇന്റർനെറ്റ്‌ സേവനങ്ങൾ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നിഷേധിച്ചവരാണ്‌ കെ ഫോണിനെ എതിർക്കുന്നത്

സ. പി രാജീവ്‌ | 06-06-2023

ഇന്റർനെറ്റ്‌ സേവനങ്ങൾ എന്നും പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നിഷേധിച്ചവരാണ്‌ കെ ഫോണിനെ എതിർക്കുന്നത്. കെ ഫോണിന്റെ വരവോടെ വലിയമാറ്റങ്ങളാണ്‌ ഉണ്ടാകാൻപോകുന്നത്‌. സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാകും. ഗവേഷണ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഗുണമേന്മയുള്ളതുമായി മാറും.

കൂടുതൽ കാണുക

കേരളത്തിന്റെ വികസനത്തിനെതിരായ നിലപാട്‌ യുഡിഎഫിന് അന്ത്യംവരുത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 06-06-2023

കേരളത്തിന്റെ വികസനത്തിനായി യുഡിഎഫ്‌ യോജിച്ച നിലപാട്‌ സ്വീകരിക്കുന്നില്ല. ഈ നിഷേധാത്മക നിലപാട്‌ യുഡിഎഫിന്റെ അന്ത്യംവരുത്തും. സുരക്ഷിത കേരളം ഒരുക്കാനാണ്‌ എഐ കാമറ സ്ഥാപിച്ചത്‌. അഴിമതിയാരോപണത്തിന്‌ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്‌. എന്നിട്ടും അസംബന്ധം പ്രചരിപ്പിക്കുന്നു.

കൂടുതൽ കാണുക