Skip to main content

ലേഖനങ്ങൾ


മോദി പിന്തുടരുന്നത് ജുഡീഷ്യറിയെ ദുർബലപ്പെടുത്തിയ ഇസ്രയേലിലെ തീവ്രവലതുപക്ഷ സർക്കാരിനെ

സ. സീതാറാം യെച്ചൂരി | 11-08-2023

മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറെയും കമീഷൻ അംഗങ്ങളെയും നിയമിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ബിൽ കമീഷന്റെ നിഷ്‌പക്ഷതയെ പൂർണമായും തകര്‍ക്കും. ഡൽഹി സർക്കാരിന്റെ അധികാരവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി അട്ടിമറിച്ചതിനു പിന്നാലെയാണ്‌ ഈ നീക്കം.

കൂടുതൽ കാണുക

കേന്ദ്രസർക്കാരിന്റെ പുതിയ ബില്ല് തിരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാനുള്ള ശ്രമം

സ. എംഎ ബേബി | 11-08-2023

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണർമാരെയും നിശ്ചയിക്കാനുള്ള സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം ഒരു കേന്ദ്രമന്ത്രിയെ നിയോഗിക്കാനുള്ള ബില്ല് ഇതിനുവേണ്ടിയാണ്.

കൂടുതൽ കാണുക

ഹരിയാനയിലെ കലാപബാധിത പ്രദേശമായ നൂഹിൽ സിപിഐ എം പ്രതിനിധിസംഘം സന്ദർശനം നടത്തി

| 10-08-2023

ഹരിയാനയിലെ കലാപബാധിത പ്രദേശമായ നൂഹിൽ സിപിഐ എം പ്രതിനിധിസംഘം സന്ദർശനം നടത്തി. പൊളിറ്റ്‌ബ്യൂറോ അംഗം സ. നീലോത്‌പൽ ബസു, എംപിമാരായ സ. വി ശിവദാസൻ, സ. എ എ റഹിം എന്നിവരടങ്ങിയ സംഘമാണ് കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.

കൂടുതൽ കാണുക

1600 രൂപ ക്ഷേമ പെൻഷനിൽ ഉമ്മൻ ചാണ്ടിയുടെ ആകെ സംഭാവന വെറും 100 രൂപ

സ. ടി എം തോമസ് ഐസക് | 10-08-2023

ശ്രീ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതുപ്പള്ളിയിൽ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നവരുടെ എണ്ണം 21007 ആയിരുന്നു. ഇന്നോ? 34932 ഗുണഭോക്താക്കൾ. 13925 പേർ പുതുപ്പള്ളിയിൽ കൂടുതലായി പെൻഷൻ വാങ്ങുന്നു. 66 ശതമാനമാണ് വർദ്ധന.

കൂടുതൽ കാണുക

യുഡിഎഫ് അല്ല എൽഡിഎഫ്, ക്രിമിനലുകളെ സർക്കാർ വെച്ചു പൊറുപ്പിക്കില്ല

സ. പിണറായി വിജയൻ | 10-08-2023

കേരള പൊലീസിന്റെ ഏറ്റവും വലിയ പ്രത്യേകത ഏതെങ്കിലും തരത്തിൽ ആളുകളെ കൊല്ലുന്ന സംഘമായി നമ്മുടെ പൊലീസ് മാറിയിട്ടില്ല എന്നതാണ്. പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ചില ഒറ്റപ്പെട്ട സംഭവങ്ങളാണ്. രാജ്യത്ത് പലയിടത്തുനിന്നും കേൾക്കുന്ന വർത്തകൾ നമുക്ക് സ്വസ്ഥത തരുന്നതല്ല.

കൂടുതൽ കാണുക

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും

സ. ഇ പി ജയരാജൻ | 10-08-2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും ഉത്കണ്ഠയുമാണ്. പാര്‍ടിക്ക് മെച്ചപ്പെട്ട സ്ഥാനാര്‍ഥി ഉണ്ടാകും. സിപിഐ എമ്മിന്റെ കാര്യം സിപിഐ എം തീരുമാനിക്കും. ധൃതിയും വേവലാതിയും ഞങ്ങള്‍ക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാഹചര്യം ആരാഞ്ഞില്ല.

കൂടുതൽ കാണുക

അടിച്ചമർത്തലല്ല ആവിഷ്‌കാരത്തിനുള്ള അവസരം നൽകുന്നതാണ്‌ ജനാധിപത്യം

സ. പിണറായി വിജയൻ | 10-08-2023

വ്യത്യസ്തതകളെയും വിമതസ്വരങ്ങളെയും അടിച്ചമർത്തുമ്പോഴല്ല അവ ആവിഷ്‌കരിക്കാനുള്ള അവസരം നൽകുമ്പോഴാണ്‌ ജനാധിപത്യം അർഥപൂർണമാകുന്നത്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളെയും നിയമപരമായി നേരിട്ട്‌ വിജയം നേടിയ ചരിത്രം രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക്‌ അവകാശപ്പെടാനുണ്ട്‌.

കൂടുതൽ കാണുക

തിരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപി രാജ്യത്തെ വർഗീയ കലാപഭൂമിയാക്കുമ്പോൾ ജനങ്ങളുടെ വിഷയങ്ങൾ ഉയർത്തി സിപിഐ എം സമരരംഗത്ത്‌ ഇറങ്ങും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 10-08-2023

മതാന്ധതയുടെയും വർഗീയതയുടെയും ഇരുട്ടിലേക്ക്‌ രാജ്യം അതിവേഗം നയിക്കപ്പെടുന്ന ഘട്ടത്തിലാണ്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം ഈ മാസം നാലുമുതൽ മൂന്ന്‌ ദിവസം ഡൽഹിയിൽ ചേർന്നത്‌.

കൂടുതൽ കാണുക

കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു

സ. കെ എൻ ബാലഗോപാൽ | 09-08-2023

നികുതി വിഹിതം വെട്ടിക്കുറച്ച് കൊണ്ട് കേന്ദ്ര സർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. കേന്ദ്ര വിഹിതത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ വലിയ കുറവാണ്‌ ഇത്തവണയുണ്ടായത്. പല സംസ്ഥാനങ്ങളും ചെലവിന്റെ 40 ശതമാനം സ്വയം വഹിച്ച് 60 ശതമാനത്തിനും കേന്ദ്രത്തെ ആശ്രയിക്കുമ്പോൾ കേരളം 70 ശതമാനവും സ്വയം വഹിക്കുകയാണ്.

കൂടുതൽ കാണുക

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം ‘കേരളം’ എന്നാക്കുന്നതിന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്ന പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു

സ. പിണറായി വിജയൻ | 09-08-2023

നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1-നാണ്. കേരളപ്പിറവി ദിനവും നവംബര്‍ 1-നാണ്.

കൂടുതൽ കാണുക

നാടിനെ പിന്നോട്ടടിപ്പിക്കാനും തമ്മിലടിപ്പിക്കാനും ചിലരുടെ ആസൂത്രിത ശ്രമം

സ. പിണറായി വിജയൻ | 09-08-2023

നാടിനെ പിന്നോട്ടടിപ്പിക്കാനും തമ്മിലടിപ്പിക്കാനും ആസൂത്രിതമായി ശ്രമിക്കുന്ന ശക്തികളുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന നവകേരളമാണ്‌ എൽഡിഎഫ് സർക്കാർ ഉദ്ദേശിക്കുന്നത്‌.

കൂടുതൽ കാണുക

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നു

സ. പിണറായി വിജയൻ | 08-08-2023

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. കിഫ്ബി മികച്ച വിശ്വാസ്യതയിലാണു നിലനില്‍ക്കുന്നത്. പക്ഷേ, സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനത്തിന് കേന്ദ്രത്തിന്റെ സമീപനം തടസമായി വരുന്നു.

കൂടുതൽ കാണുക

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് സിപിഐ എമ്മും എൽഡിഎഫും മുൻപേ തയ്യാർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 08-08-2023

എൽഡിഎഫ് സർക്കാരിന്റെ വികസന പ്രക്രിയയെ തുരങ്കം വെക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്ന ഏറ്റവും ഫലപ്രദമായ തിരഞ്ഞെടുപ്പ് പ്രചാരണമാകും പുതുപ്പള്ളിയിലേത്. നാട്ടിൽ ഒരു വികസനവും നടത്താൻ സമ്മതിക്കില്ല എന്നതാണ് യുഡിഎഫ് നിലപാട്.

കൂടുതൽ കാണുക

ഓഗസ്റ്റ് ഒമ്പതിന് കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിനെ തറപറ്റിക്കുകയെന്ന മുദ്രാവാക്യമുയർത്തി തൊഴിലാളികൾ പോരാട്ടത്തിനിറങ്ങും

സ. എളമരം കരീം എംപി | 08-08-2023

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഐതിഹാസികമായ ഏടാണ് ‘ക്വിറ്റിന്ത്യ' സമരം. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ഇന്ത്യൻ ജനത നടത്തിയ വീരോചിതമായ സമരങ്ങളുടെ സൃഷ്ടിയാണ് സ്വതന്ത്രഭാരതം.

കൂടുതൽ കാണുക